അറബ് ഗെയിംസ് കുവൈത്തിന് മൂന്നു മെഡലുകൾ കൂടി
text_fieldsഫെൻസിങ്ങിൽ വെങ്കലമെഡൽ നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: അൽജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസിൽ കുവൈത്തിന് മൂന്നു മെഡലുകൾ കൂടി. പുരുഷന്മാരുടെ വ്യക്തിഗത ഫെൻസിങ് മത്സരത്തിൽ ഹുസൈൻ അൽ ഫൗദാരി വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ സിംഗിൾസ് ഫെൻസിങ് മത്സരത്തിൽ അബ്ദുൽ അസീസ് അൽ ഷാത്തി വെങ്കല മെഡലും നേടി. ഫ്ലൂറസെന്റ് ടീമുകളുടെ മത്സരത്തിൽ കുവൈത്ത് ഫെൻസിങ് ടീം വെങ്കലമെഡലും നേടി.
ടീമിനെ പ്രതിനിധീകരിച്ച് അലി ഫാദൽ, അലി അൽ നാസർ, സാലിഹ് അബ്ദുൽ കരീം, അബ്ദുൽ അസീസ് ജുമാ എന്നിവരാണ് കളത്തിലിറങ്ങിയത്. ഇതോടെ കുവൈത്തിന്റെ മൊത്തം മെഡൽ നേട്ടം നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഒമ്പതായി. ജൂലൈ 15വരെ നടക്കുന്ന അറബ് ഗെയിംസിൽ 22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്നുണ്ട്. ആറ് വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽ നിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മത്സര രംഗത്തുണ്ട്.

