സ്പെയിൻ ട്രയാത്ലൺ ടൂർണമെന്റിൽ കുവൈത്തിന് മൂന്നു മെഡൽ
text_fieldsസ്പെയിൻ ട്രയാത്ലൺ ടൂർണമെന്റിൽ പങ്കെടുത്ത കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: സ്പെയിനിൽ സമാപിച്ച ട്രയത്ലൺ ടൂർണമെന്റിൽ രാജ്യത്തിന് മൂന്നു മെഡൽ. രണ്ടു സ്വർണം, ഒരു വെള്ളി എന്നിങ്ങനെയാണ് മെഡൽനേട്ടമെന്ന് കുവൈത്ത് ട്രയാത്ലൺ ക്ലബ് അറിയിച്ചു. സൂപ്പർ സ്പ്രിന്റ് മത്സരത്തിൽ അബ്ദുല്ല അൽ-ഷമ്മരി ഒന്നാം സ്ഥാനം നേടി. സ്പ്രിന്റിൽ ഹമദ് അൽ ഖൽദിയും ഒന്നാമതെത്തി. സൂപ്പർ സ്പ്രിന്റിൽ റബ്അ അൽ ഹജ്രി രണ്ടാം സ്ഥാനം നേടിയതായും ക്ലബ് തലവൻ റാഷിദ് അൽ കന്ദരി വ്യക്തമാക്കി.
ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്പെയിനിൽ നടക്കുന്ന ട്രയാത്ലൺ മൾട്ടിസ്പോർട്ട് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കുവൈത്ത് താരങ്ങൾ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

