ഷൂട്ടിങ്ങിൽ കുവൈത്തിന് മൂന്ന് മെഡൽ
text_fieldsകുവൈത്ത് ഷൂട്ടർ ബാദർ അൽ മുനൈഫി വിക്ടറി സ്റ്റാൻഡിൽ
കുവൈത്ത് സിറ്റി: ഇറ്റലിയിൽ നടന്ന എട്ടാമത് അമീർ ഇന്റർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ്പ്രീയിൽ കുവൈത്തിന്റെ ധാരി അൽ ദൈഹാനി സ്കീറ്റ് മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി. കുവൈത്ത് അന്താരാഷ്ട്ര ഷൂട്ടർ ധാരി അൽ അസ്മി വെങ്കലമെഡലും നേടി. 12 രാജ്യങ്ങളിൽനിന്നുള്ള 250 ഷൂട്ടർമാരോട് മത്സരിച്ചാണ് ഈ നേട്ടം. പാരാ ട്രാപ് മത്സരത്തിൽ ബാദർ അൽ മുനൈഫിയും വെങ്കലം നേടി.
രാമപുരം അസോസിയേഷൻ ഓണാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥി
കുവൈത്ത് സിറ്റി: കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽനിന്നുള്ളവരുടെ കൂട്ടായ്മയായ രാമപുരം അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 23ന് നടക്കും. അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും.
'രാമപുരത്തിന്റെ സ്നേഹാദരവ്' എന്ന പേരിൽ, കോവിഡ് കാലയളവിൽ കുവൈത്തിൽ ആതുരസേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച രാമപുരം അസോസിയേഷൻ അംഗങ്ങളെ മന്ത്രി പ്രശംസാഫലകം നൽകി ആദരിക്കും. ഓണപ്പാട്ടും ഓണസദ്യയും ഓണക്കളികളും ഓണപ്പൂക്കളവും കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും നടക്കും. കുവൈത്തിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

