മൂന്നു മലയാളികൾ; വിസ ലഭിക്കാൻ വൈകിയത് പ്രതികൂലമായി
text_fieldsഅഭിരാം, സർവൻ, ആഷ്ലിൻ
അലക്സാണ്ടർ
കുവൈത്ത് സിറ്റി: ഏഷ്യൻ അണ്ടർ -18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മൂന്നു മലയാളികളും.പാലക്കാട് സ്വദേശി അഭിരാം, കാസർകോട് സ്വദേശി സർവൻ, ആലപ്പുഴ സ്വദേശി ആഷ്ലിൻ അലക്സാണ്ടർ എന്നിവരാണ് ടീമിലുള്ളത്. അഭിരാം 400 മീറ്റർ ഓട്ടത്തിലും മെഡ്ലേ റിലേയിലും പങ്കെടുക്കാനായാണ് കുവൈത്തിലെത്തിയത്. സർവൻ ഡിസ്കസ് ത്രോയിൽ ഇന്ത്യക്കായി രംഗത്തിറങ്ങും. ആഷ്ലിൻ അലക്സാണ്ടർ മെഡ്ലേ റിലേയിൽ പങ്കെടുക്കും.
അതേസമയം, ആദ്യ ദിവസം നടന്ന 400 മീറ്റർ ഓട്ടത്തിൽ പ്രതീക്ഷയുണ്ടായിരുന്ന അഭിരാമിന് മികവ് നിലനിർത്താനായില്ല. മത്സരത്തിനുമുമ്പ് വിശ്രമത്തിന് സമയം ലഭിക്കാതെ പോയത് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്ച നടക്കുന്ന ഇവന്റിൽ പങ്കെടുക്കേണ്ട ഇന്ത്യൻ സംഘത്തിനൊപ്പമുള്ള അഭിരാമിനും മറ്റ് എട്ടുപേർക്കും വിസ കിട്ടാത്തതിനാൽ രണ്ടു ദിവസം ഡൽഹിയിൽ കഴിയേണ്ടിവന്നു. ബുധനാഴ്ച ഉച്ചക്ക് വിസ ശരിയായി വ്യാഴാഴ്ച പുലർച്ചയാണ് വിമാനം കയറിയത്.
കുവൈത്തിൽ ഹോട്ടലിൽ എത്തിയത് രാവിലെ ആറുമണിക്ക്. 10.50ന് ആദ്യ മത്സരത്തിന് ഇറങ്ങേണ്ട അഭിരാമിന് ഇതോടെ ഉറങ്ങാനും വിശ്രമിക്കാനും സമയം കിട്ടിയില്ല. ഇതിനാൽ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയാതെ പോയി.400 മീറ്ററിൽ 48.56 സെക്കൻഡ് എന്ന മികച്ച നേട്ടം കൈവരിച്ചാണ് അഭിരാം ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നത്. ഈ സമയം നിലനിർത്താനും കുവൈത്തിൽ കഴിഞ്ഞില്ല. 35 താരങ്ങൾ അടങ്ങുന്ന ഇന്ത്യയിൽ സംഘത്തിലെ ഒമ്പതു പേർ ഒഴികെയുള്ളവർ 11ന് കുവൈത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

