വീടിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
text_fieldsതീപിടിച്ച വീടിന്റെ ഉൾഭാഗം
കുവൈത്ത് സിറ്റി: സൽവയിൽ വീടിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. അൽ ബിദാ കേന്ദ്രത്തിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചതെന്ന് അഗ്നിശമന വകുപ്പിന്റെ സെൻട്രൽ ഓപറേഷൻസ് വിഭാഗം അറിയിച്ചു. തീപിടിത്തത്തിൽ വീടിന്റെ ഒന്നാം നില മുഴുവൻ നശിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വേനൽച്ചൂട് കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് വീടിന് തീപിടിച്ച് മൂന്നു പേർ മരിച്ചിരുന്നു. വീടുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

