ശുചീകരണത്തിനിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾ മരിച്ചു
text_fieldsപൊട്ടിത്തെറിച്ച വാട്ടർ ടാങ്ക്
കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിൽ വാട്ടർ ടാങ്കിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. തൊഴിലാളികൾ രാസവസ്തുക്കൾ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. രാസവസ്തുക്കൾ ഉപയോഗിച്ചതിനാൽ ഉയർന്ന താപനില മൂലമുണ്ടായ രാസപ്രവർത്തനമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. പൊലീസും അടിയന്തര സംഘങ്ങളും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് അന്വേഷണസംഘം സ്ഥലം പരിശോധിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും സുരക്ഷ ലംഘനങ്ങളുണ്ടോ എന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

