കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്നു വിമാനങ്ങൾ; എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസുകൾ ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് കൂടുതൽ സർവിസുകൾ ഇന്നുമുതൽ. ഞായറാഴ്ച മുതൽ കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇനി ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും രാവിലെ 5:50ന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടാകും. കോഴിക്കോട് നിന്ന് 2:15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50ന് കുവൈത്തിൽ എത്തും.
കുവൈത്തിൽ നിന്ന് രാവിലെ 5:50ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 1:35ന് കോഴിക്കോട് എത്തും. ദീർഘകാല ഇടവേളക്കു ശേഷം എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് പുനരാരംഭിച്ചതിന്റെ ആശ്വാസത്തിലാണ് കുവൈത്തിലെ പ്രവാസികൾ. കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു വിമാനങ്ങൾ ഇല്ലാത്തതിനാൽ എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചത് മലബാർ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസമാണ്.
ശനിയാഴ്ച ബംഗളുരു സർവിസും എയർഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. ചൊവ്വാഴ്ച മുതൽ ബംഗളൂരു - കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസമായി സർവീസുകൾ ഉയർത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25ന് ബംഗളൂരിൽ നിന്നും രാവിലെ 5:50ന് കുവൈത്തിൽ നിന്നുമായിരിക്കും സർവിസുകൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും എയർ ഇന്ത്യ എക്സ്പ്രസിൻറെ മുഴുവൻ വിമാനങ്ങളുടെയും സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

