Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പ്രവാസികൾ മരിച്ചു
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പ്രവാസികൾ മരണപ്പെട്ടു. മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചതാണ് ആദ്യ സംഭവം. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് സുരക്ഷ സ്രോതസ്സ് അറിയിച്ചു. അപകടത്തിൽ ഉൾപ്പെട്ട സ്വദേശി ഡ്രൈവറെ അധികൃതർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി സുരക്ഷ വകുപ്പ് അറിയിച്ചു. മറ്റൊരു അപകടത്തിൽ ശുവൈഖിലെ നിർമാണ സ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

