Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ ലഹരിവസ്തുക്കൾ
കുവൈത്ത് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സാൽമിയ മേഖലയിൽ നടത്തിയ പരിശോധനയിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ഇവരിൽനിന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായവർ പ്രവാസികളാണ്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിക്കെതിരായ പരിശോധന തുടരുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Next Story

