മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുന്നതിനിടെ വ്യത്യസ്ത കേസുകളിലായി മൂന്നു പ്രവാസികൾ വിമാനത്താവളത്തിൽ പിടിയിലായി. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽനിന്നാണ് കസ്റ്റംസ് അധികൃതർ ഇവരെ പിടികൂടിയത്. ക്രിസ്റ്റൽ മെത്തും 10 ലഹരി ഗുളികകളുമായി അറബ് വംശജൻ പിടിയിലായതാണ് ആദ്യ സംഭവം.
പഴ്സിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്ന ലഹരി വസ്തുക്കൾ. 80 ചെറിയ ഹഷീഷ് കഷണങ്ങളുമായി ഏഷ്യൻ പൗരനും പിടിയിലായി. ബാഗിൽ ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിലായിരുന്നു. കഞ്ചാവ് ഓയിലുമായി മറ്റൊരു ഏഷ്യൻ പൗരനും പിടിയിലായി. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്കൊപ്പം മൂന്നുപേരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

