Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്നുപേ​ർ പി​ടി​യി​ൽ...

മൂ​ന്നുപേ​ർ പി​ടി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​ഴി ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മം

text_fields
bookmark_border
മൂ​ന്നുപേ​ർ പി​ടി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​ഴി ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മം
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടെ​ർ​മി​ന​ൽ- 5, ടെ​ർ​മി​ന​ൽ-1 എ​ന്നി​വ​യി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ മൂ​ന്ന് വ്യ​ത്യ​സ്ത ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​ക്കാ​ർ എ​ത്തി​യ​ത്. ആ​ദ്യ കേ​സി​ൽ ടെ​ർ​മി​ന​ൽ അ​ഞ്ചി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ 205 ഗ്രാം ​ഭാ​ര​മു​ള്ള 40 ക​ഷ്ണം ഹാ​ഷി​ഷ് കൈ​വ​ശം​വെ​ച്ചി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നെ പി​ടി​കൂ​ടി. ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ ര​ണ്ടാ​മ​ത്തെ കേ​സി​ൽ 188 ഗ്രാം ​ഭാ​ര​മു​ള്ള 37 ഹാ​ഷി​ഷ് ക​ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി.

ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ മ​റ്റൊ​രു കേ​സി​ൽ 26 ഗ്രാം ​ഭാ​ര​മു​ള്ള അ​ഞ്ച് ഹാ​ഷി​ഷ് ക​ഷ​ണ​ങ്ങ​ളും നാ​ല് ട്ര​മാ​ഡോ​ൾ ഗു​ളി​ക​ക​ളു​മാ​യി ഒ​രു യാ​ത്ര​ക്കാ​ര​നെ​യും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്കൊ​പ്പം പ്ര​തി​ക​ളെ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പൊ​തു സു​ര​ക്ഷ​യും സ​മൂ​ഹ സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​മെ​ന്നും രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചെ​റു​ക്കു​മെ​ന്നും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. എ​ല്ലാ ക​സ്റ്റം​സ് എ​ൻ​ട്രി പോ​യി​ന്റു​ക​ളി​ലും തു​ട​ർ​ച്ച​യാ​യ ജാ​ഗ്ര​ത​യും ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും ന​ട​ന്നു​വ​രു​ന്ന​താ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulfnewsKuwaitgulfnewsmalayalam
News Summary - Three arrested for trying to smuggle drugs through airport
Next Story