Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിമരുന്നുകളും വിലപിടിപ്പുള്ള വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
സ്വർണം, വാച്ചുകൾ, പണം എന്നിവ കണ്ടെടുത്തു
https://www.madhyamam.com/tags/arrest
cancel

കുവൈത്ത് സിറ്റി: വിൽപനക്കും ഉപയോഗത്തിനും ലഹരിമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും മദ്യവും കൈവശം വെച്ചിരുന്ന മൂന്ന് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടി. ലഹരിക്കടത്തിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന ഏകദേശം 401,000 ദീനാർ മൂല്യമുള്ള മൂല്യമുള്ള സ്വർണം, വാച്ചുകൾ, പണം എന്നിവയും ഇവരിൽ നിന്ന് ലഹരിവിരുദ്ധ വിഭാഗം പിടിച്ചെടുത്തു.

വിപുലമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണം മറച്ചുവെക്കുകയും ഉറവിടം തിരിച്ചറിയാനാകാത്തവിധം മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു.

ലഹരിമരുന്നുകളും മദ്യവും വിറ്റുകിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് വിലകൂടിയ വാച്ചുകളും സ്വർണ്ണവും തുടങ്ങിയ മൂല്യമേറിയ വസ്തുക്കൾ വാങ്ങുകയും, ബാക്കി തുക പണമായി കൈവശം വെക്കുകയുമായിരുന്നു. 120 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 150 ഗ്രാം ലിറിക്ക പൊടി, 60 സൈക്കോട്രോപിക് ഗുളികകൾ, മൂന്നു കുപ്പി മദ്യം, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും വിൽപ്പനയിലൂടെ ലഭിച്ച 40,000 ദീനാർ, ഇവയുടെ വിൽപ്പനയിലൂടെ ലഭിച്ച ഏകദേശം 50,000 ദീനാർ വിലമതിക്കുന്ന നാല് വിലകൂടിയ വാച്ചുകൾ, 311,000 ദീനാർ വിലമതിക്കുന്ന ഏഴു കിലോഗ്രാം സ്വർണം, ഒരു കൃത്യതയുള്ള അളവുതൂക്ക ഉപകരണം എന്നിവ അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്ന് വിപത്തിനെതിരായ പോരാട്ടം, ലഹരി വിൽപനക്കാരെ കണ്ടെത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന പണം കണ്ടെത്താനുമുള്ള ശ്രമം എന്നിവയുടെ ഭാഗമായാണ് നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three arrested for drugs
Next Story