പ്രതിരോധ മന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധമന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹിനെതിരെ കുറ്റവിചാരണ ഭീഷണി. ഹംദാൻ അൽ ആസ്മി എം.പിയാണ് കുറ്റവിചാരണക്ക് നോട്ടിസ് നൽകുമെന്നറിയിച്ചത്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട സർപ്രൈസ് വിവരങ്ങൾ കുറ്റവിചാരണയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പബ്ലിക് റിസർവ് ഫണ്ട്, ഒായിൽ റിസർവ്, ഭാവിതലമുറക്കായുള്ള ഫണ്ട്, മറ്റു വസ്തുക്കൾ ഉൾപ്പെടെ രാജ്യത്തിെൻറ ആസ്തികൾ സംബന്ധിച്ച് മുഹൽഹൽ അൽ മുദഫ് എം.പി പ്രധാനമന്ത്രിയോട് വിശദീകരണം തേടി. കഴിഞ്ഞ സാമ്പത്തികവർഷം അവസാനവുമായി താരതമ്യം ചെയ്യുേമ്പാൾ ഉള്ള മൂല്യ വ്യതിയാനവും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിതലമുറക്കായുള്ള ഫണ്ട് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന മേഖലകൾ കൂടി ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

