തൊഴിലാളികളുടെ അവകാശം ബോധവത്കരണ കാമ്പയിനുമായി മനുഷ്യാവകാശ സമിതി
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ചെയർമാൻ ഖാലിദ് അൽ അജ്മി. രണ്ടുമാസത്തെ കാമ്പയിനിടെ ഗാർഹികത്തൊഴിലാളികളും മറ്റു തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ പരമാവധി പ്രചരിപ്പിക്കും. കുവൈത്ത് തൊഴിൽ നിയമത്തിെൻറ സംക്ഷിപ്ത ലഘുലേഖകളും പോസ്റ്ററുകളും പ്രസിദ്ധീകരിക്കും. മാനേജ്മെൻറുകൾക്കും മാർഗനിർദേശം നൽകുക ലക്ഷ്യമാണ്. വെബ്സൈറ്റിലൂടെ ദിവസവും ഒാരോന്നു വീതമായി 50 പോസ്റ്ററുകൾ ഇറക്കും. മെയിലുകളിലൂടെയും ഇത് പ്രചരിപ്പിക്കും. ഗാർഹികത്തൊഴിലാളികൾക്ക് പാസ്പോർട്ടും മറ്റു രേഖകളും കൈവശം വെക്കാൻ അനുമതി നൽകുന്ന തൊഴിൽനിയമത്തിലെ പ്രൊവിഷന്‍ ഉൗന്നൽ നൽകും.
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ച് പൊതുസമൂഹത്തെയും ബോധവത്കരിക്കാൻ മനുഷ്യാവകാശ സമിതി ലക്ഷ്യംവെക്കുന്നു.
തൊഴിൽ പ്രശ്നങ്ങളിൽ തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽനിയമങ്ങൾ, മന്ത്രാലയ തീരുമാനങ്ങൾ, നിയമനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ സംശയ നിവാരണത്തിന് 22215150 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. ഇംഗ്ലീഷിലും അറബിയിലും ആശയവിനിമയം നടത്താം. ലഭിക്കുന്ന പരാതികളിൽ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ മനുഷ്യാവകാശ സൊസൈറ്റി സഹായം നൽകും. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ സംശയനിവാരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
