Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇഖാമയുള്ളവർക്ക്​ വരാം:...

ഇഖാമയുള്ളവർക്ക്​ വരാം: ഹൈ റിസ്​ക്​ രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കും

text_fields
bookmark_border
ഇഖാമയുള്ളവർക്ക്​ വരാം: ഹൈ റിസ്​ക്​ രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​േ​മ്പാ​ൾ ചി​ല രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്.

കോ​വി​ഡ്​ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള 30ലേ​റെ രാ​ജ്യ​ങ്ങ​ളെ ഹൈ ​റി​സ്​​ക്​ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ത​രം​തി​രി​വ്​ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ കു​വൈ​ത്തി​ൽ സാ​ധു​വാ​യ ഇ​ഖാ​മ​യു​ണ്ടെ​ങ്കി​ൽ ഏ​തു​ രാ​ജ്യ​ത്തു​നി​ന്നാ​യാ​ലും വ​രാം. നേ​ര​ത്തേ ​രാ​ജ്യ​ങ്ങ​ളെ ത​രം തി​രി​ക്കു​ക​യും രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ യു.​എ.​ഇ ഉ​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ൾ ഇ​ട​ത്താ​വ​ള​മാ​ക്കി​യാ​ണ്​ വ​ന്നി​രു​ന്ന​ത്. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ ഇ​രി​ക്ക​ണ​മാ​യി​രു​ന്നു.

വി​ദേ​ശി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ഇൗ ​സ​​മ്പ്ര​ദാ​യം നി​ന്നു​പോ​യ​ത്.വീ​ണ്ടും പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​േ​മ്പാ​ൾ ഇ​ത്ത​രം ത​രം​തി​രി​വ്​ ഉ​ണ്ടാ​കി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട്​ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightIqama
News Summary - Those with iqama can come: The list of high risk countries will be omitted
Next Story