വേരോടെ പിഴുതെറിയപ്പെട്ടവർ
text_fieldsധിക്കാരികളും നിഷേധികളുമായിരുന്ന പല സമൂഹങ്ങളെയും നശിപ്പിച്ച ചരിത്ര സംഭവങ്ങൾ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ആദ് ജനതയെ നിന്റെ നാഥന് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. ആണികളുടെ ആളായ ഫറവോനെയും. അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അവരവിടെ കുഴപ്പം പെരുപ്പിച്ചു. അപ്പോള്‍ നിന്റെ നാഥന് അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. (വിശുദ്ധ ഖുർആൻ 89:1-13).
ചരിത്രത്തിൽ പല സമൂഹങ്ങളും ഇതുപോലെ പിഴുതെറിയപ്പെട്ടിട്ടുണ്ട് . ഐഹിക ജീവിതത്തിൽ ഭ്രമിച്ചുപോയവർക്ക് അല്ലാഹു വിശദീകരിച്ചു കൊടുക്കുന്ന ഉപമ കാണുക. ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി.
അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത് (വിശുദ്ധ ഖുർആൻ 10:24).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.