കുവൈത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി വിവിധ ഇടങ്ങളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. 33 താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടി. രണ്ട് വ്യാജ സർവിസ് ഓഫിസുകൾ, താമസനിയമം ലംഘിച്ച 10 പേർ എന്നിവർക്കെതിരെയും നടപടിയുണ്ടായി. സുരക്ഷ അധികാരികളുടെ സഹകരണത്തോടെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

