Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ചവർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാരെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പരിശോധനയ്ക്കിടെ ഹാജരാക്കിയ ട്രാൻസിറ്റ് രേഖകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് നടപടി.
അന്താരാഷ്ട്ര അംഗീകൃത സ്ഥാപനങ്ങൾ നൽകാത്ത വ്യാജ രേഖകളാണ് ഉപയോഗിച്ചതെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. വ്യാജരേഖകളും കൃത്രിമ പ്രവർത്തനങ്ങളും തടയാൻ അതിർത്തി പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

