ശൈത്യകാല വാക്സിൻ എടുത്തവർ ഒരുമാസത്തിനകം കോവിഡ് വാക്സിൻ എടുക്കരുത്
text_fieldsകുവൈത്തിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ കാമ്പയിനിൽനിന്ന്
കുവൈത്ത് സിറ്റി: ശൈത്യകാല പ്രതിരോധ കുത്തിവെപ്പോ മറ്റു വാക്സിനുകളോ സ്വീകരിച്ചവർ ഒരു മാസത്തിനകം കോവിഡ് വാക്സിൻ എടുക്കരുതെന്ന് ആരോഗ്യ വിദഗ്ധർ.
ശൈത്യകാല വാക്സിൻ എടുത്തവർക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് തടസ്സമില്ല. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിയണമെന്ന് മാത്രം. ഒരുമാസത്തിന് ശേഷം എടുക്കുന്നതാണ് നല്ലത്. കോവിഡ് ബാധിച്ചവർ മൂന്ന് മാസം കഴിഞ്ഞുമാത്രം പ്രതിരോധ കുത്തിവെപ്പെടുക്കുയാണ് ഉത്തമമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ, മരുന്ന് അലർജിലുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷന് അപ്പോയൻറ്മെൻറ് എടുക്കാൻ രജിസ്റ്റർ ചെയ്യുേമ്പാൾ ഇക്കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ നൽകി അപ്പോയൻറ്മെൻറ് നേടരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

