Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേശത്ത്​...

വി​ദേശത്ത്​ വാക്​സിനെടുത്തവർക്കും പി.സി.ആർ വേണം

text_fields
bookmark_border
വി​ദേശത്ത്​ വാക്​സിനെടുത്തവർക്കും പി.സി.ആർ വേണം
cancel

കുവൈത്ത്​ സിറ്റി: വി​ദേ​ശ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കു​വൈ​ത്തി​ലെ​ത്തി​യാ​ൽ ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ​കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കു​ത്തി​വെ​പ്പ്​ നി​ശ്ചി​ത ശ​ത​മാ​നം എ​ത്തു​ക​യും കോ​വി​ഡ്​ ഭീ​തി ഒ​ഴി​യു​ക​യും ചെ​യ്യു​ന്ന മു​റ​ക്ക്​ ഇ​തി​ൽ ഇ​ള​വ്​ ന​ൽ​കി​യേ​ക്കും. അ​തി​ന്​ ഇ​നി​യും മാ​സ​ങ്ങ​ൾ എ​ടു​ക്കും.

ഇ​പ്പോ​​​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​ തെ​ളി​യി​ക്കാ​തെ രാ​ജ്യ​ത്തി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ജൂ​ൺ മു​ത​ൽ ഇൗ ​നി​ല​യി​ലേ​ക്ക്​ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ളും അം​ഗീ​കാ​ര​വും ഏ​കീ​കൃ​ത രൂ​പ​വും ആ​യാ​ൽ കു​ത്തി​വെ​​പ്പ്​ എ​ടു​ത്ത​വ​രെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജ​നു​വ​രി 17 മു​ത​ൽ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ർ മു​മ്പ്​ സ​മ​യ​പ​രി​ധി​യി​ൽ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് കു​വൈ​ത്ത്​​ അം​ഗീ​ക​രി​ക്കു​ക. ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ഠി​ക്ക​ണ​മെ​ന്നാ​ണ്​ നി​ല​വി​ലെ വ്യ​വ​സ്ഥ.

വിമാനക്കമ്പനികളിൽനിന്ന്​ പി.സി.ആർ ഫീസ്​: തീരുമാനം മാറ്റി

കുവൈത്ത്​ സിറ്റി: കു​വൈ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തു​ന്ന പി.​സി.​ആ​ർ പ​രി​​ശോ​ധ​ന​യു​ടെ ഫീ​സ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റി​വെ​ച്ചു. പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ ഫീ​സ്​ ജ​നു​വ​രി 17 മു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, മ​റ്റൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​വു​ന്ന​ത്​ വ​രെ തീ​രു​മാ​നം ന​ട​പ്പാ​ക്കി​ല്ലെ​ന്നാ​ണ്​ പു​തി​യ തീ​രു​മാ​നം. പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്. വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ഫീ​സ്​ ഇൗ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ത്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ നി​ര​ക്കി​നൊ​പ്പം ഇൗ​ടാ​ക്കും. ഇ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ അ​ധി​ക സാ​മ്പ​ത്തി​ക ഭാ​രം വ​രു​ത്തു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinepcr
Next Story