വിദ്വേഷ പ്രചാരണം നടത്തുന്നവരെ തിരിച്ചറിയണം -ഐ.ഐ.സി
text_fieldsഐ.ഐ.സി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന്
കുവൈത്ത് സിറ്റി: മുസ് ലിം സമുദായത്തിനെതിരെ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ തിരിച്ചറിയണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ്.
തെരെഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ നിക്ഷിപ്ത താൽപര്യക്കാര് ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും കേരളീയ സമൂഹം അതിനെതിരെ ജാഗ്രവത്താവണമെന്നും ഐ.ഐ.സി സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
മുസ് ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തെറ്റിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണോ പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വര്‍ഗീയ തീവ്രThose spreading hate propaganda should be identified - IICവാദ ശക്തികളുടെ വിദ്വേഷ അജണ്ടകള്‍ സഭാസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഗൂഢ പദ്ധതിക്കെതിരെ സഭാനേതൃത്വങ്ങളും വിശ്വാസികളും പ്രബുദ്ധരാകണം. എല്ലാ വിഭാഗം കുട്ടികള്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും വ്യക്തിത്വവും നിലനിര്‍ത്തി പരസ്പര സൗഹൃദത്തോടെയും സഹവര്‍ത്തിത്തതോടെയും പഠനം നടത്താന്‍ വിദ്യാലയങ്ങളിൽ അവസരമുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കേന്ദ്ര പ്രസിഡന്റ് യൂനുസ് സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് പേക്കാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

