ആണവ അപകടസാധ്യതകൾ വിലയിരുത്തി
text_fieldsആണവ അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ആണവ റിയാക്ടറുകളിൽനിന്നുള്ള അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക യോഗം ചേർന്നതായി കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വ്യക്തമാക്കി. ഇസ്രായേൽ -ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ നടപടികൾ യോഗം അവലോകനം ചെയ്തു.
രാജ്യത്തെ ഊർജ, ജല, ആരോഗ്യ മേഖലകളിലെ സന്നദ്ധത, അടിയന്തര സാഹചര്യങ്ങളും ദുരന്തങ്ങളും നേരിടാനുള്ള സുപ്രധാന മേഖലകളുടെ തയാറെടുപ്പുകൾ, പരിസ്ഥിതി നിരീക്ഷണ പദ്ധതികൾ, വായു, കടൽ പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ, സിവിൽ ഡിഫൻസ് പദ്ധതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയും വിലയിരുത്തി. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം വർധിപ്പിക്കൽ, അപകടസാധ്യതകൾ നേരിടുന്നതിനുള്ള ഏകോപനവും തയാറെടുപ്പും ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

