തോപ്പിൽ ഭാസി നാടകോത്സവം ‘വാഴക്കുല റീലോഡഡ്’ മികച്ച നാടകം
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്സ് ആൻഡ് നാടക അക്കാദമി സംഘടിപ്പിച്ച തോപ്പിൽ ഭാസി നാടകോത്സവത്തിൽ മറീന മൂവിങ് ആർട്സ് അവതരിപ്പിച്ച ‘വാഴക്കുല റീലോഡഡ്’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. കാഴ്ച കുവൈത്തിെൻറ ‘സ്വപ്നവാതിൽ പടിയിൽ സ്വർണ ചെരുപ്പടയാളം’ ആണ് രണ്ടാമത്തെ നാടകം.
മികച്ച സംവിധായകനായി ബിജോയ് സ്കറിയ പാലക്കുന്നേലും (വാഴക്കുല റീലോഡഡ്) രചയിതാവായി ബർഗ്മാൻ തോമസും (പേക്കാലം- തിയറ്റർ ഓഫ് ഇഡിയറ്റ്സ്) തെരഞ്ഞെടുക്കപ്പെട്ടു. ഐജു പൂത്തേട്ടേൻ (വാഴക്കുല) ആണ് മികച്ച നടൻ. നടി: ട്രീസ വിൽസൺ (സ്വപ്ന വാതിൽപടിയിൽ സ്വർണ ചെരുപ്പടയാളം). ബാലതാരം: എറിക് ഡേവിഡ് (വാഴക്കുല). സാംസൺ ജോസഫ് (നാനാത്വത്തിൽ ഏകത്വം- കലാസംഘം നാടകവേദി) ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹനായി. അഞ്ച് അമച്വർ നാടകസമിതികൾ പങ്കെടുത്ത നാടകോത്സവം പ്രശസ്ത ചലച്ചിത്ര-നാടക പ്രവർത്തകൻ പ്രഫ. അലിയാർ ഉദ്ഘാടനം ചെയ്തു.
നാടക പ്രസ്ഥാനത്തിന് തോപ്പിൽ ഭാസിയുടെ സംഭാവന നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. കാനാ പ്രസിഡൻറ് കുമാർ തൃത്താല അധ്യക്ഷത വഹിച്ചു. ജൂറി അംഗം പ്രഭാകരൻ പിള്ള, സജീവ് കെ. പീറ്റർ, പുന്നൂസ് അഞ്ചേരി എന്നിവർ സംസാരിച്ചു.
രക്ഷാധികാരി ബാബു ചാക്കോള, അഡ്വൈസർ കെ.പി. ബാലകൃഷ്ണൻ, സാങ്കേതിക ഉപദേഷ്ടാവ് ഇടിക്കുള മാത്യു, പി.ആർ.ഒ റെജി മാത്യു എന്നിവർ സംബന്ധിച്ചു. റാഫിൾ നറുക്കെടുപ്പിലൂടെ പ്രേക്ഷകരിൽനിന്ന് 20 പേർക്ക് പ്രത്യേക സമ്മാനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
