Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതോ​പ്പി​ൽ ഭാ​സി...

തോ​പ്പി​ൽ ഭാ​സി നാ​ട​കോ​ത്സ​വ​ം:  നേ​ട്ടം കൊ​യ്​​തവരെ അ​നു​മോ​ദി​ച്ചു 

text_fields
bookmark_border
തോ​പ്പി​ൽ ഭാ​സി നാ​ട​കോ​ത്സ​വ​ം:  നേ​ട്ടം കൊ​യ്​​തവരെ അ​നു​മോ​ദി​ച്ചു 
cancel
camera_alt????????? ????? ???????????????????? ???????? ?????????????????? ????????????????????????? ????????????? ???????????? ?????? ??????? ?????????? ?????????? ????????? ???????? ????????? ???????????

കു​വൈ​ത്ത്: കേ​ര​ള ആ​ർ​ട്‌​സ് ആ​ൻ​ഡ്​ നാ​ട​ക അ​ക്കാ​ദ​മി (കാ​നാ) കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ തോ​പ്പി​ൽ ഭാ​സി നാ​ട​കോ​ത്സ​വ​ത്തി​ൽ മി​ക​ച്ച നാ​ട​കം ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ‘ഒ​രു സ​ദാ​ചാ​ര​കാ​ല പ്ര​ണ​യം’ നാ​ട​ക​ത്തി​​െൻറ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ച്ച​വ​രെ ‘അ​യ​നം’ ഓ​പ​ൺ ഫോ​റം അ​നു​മോ​ദി​ച്ചു. ബ​ർ​ഗ്​​മാ​ൻ തോ​മ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​കം മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച ന​ടി (ട്രീ​സ വി​ത്സ​ൺ), ര​ണ്ടാ​മ​ത്തെ ന​ടി (ശ​ര​ണ്യ ദേ​വി), മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​ൻ (റ​ഫീ​ഖ് താ​യ​ത്ത്) എ​ന്നീ പു​ര​സ്​​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ഭി​നേ​താ​ക്ക​ളാ​യ ബെ​ന്നി ശ​ങ്കൂ​രി​ക്ക​ൽ, സു​മേ​ഷ് ഹ​രി​ഹ​ര​ൻ, സു​ധീ​പ് ജോ​സ​ഫ്, ഹ​െൻറി ജോ​ൺ എ​ന്നി​വ​രും അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി. ശ​ബ്​​ദ​വും സം​ഗീ​ത​വും നി​യ​ന്ത്രി​ച്ച ഹെ​ൽ​വി​ൻ ജോ​ൺ, അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഷ​ബീ​ബ റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

അ​യ​നം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ര​ഘു​വ​ര​ൻ, ഡേ​വി​ഡ് ചി​റ​യ​ത്ത്, സു​ജ​രി​യ മീ​ത്ത​ൽ, അ​സീ​സ് തി​ക്കോ​ടി, ശ്രീ​നി​വാ​സ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, ബി​ജു തി​ക്കോ​ടി, ബ​ർ​ഗ,മാ​ൻ തോ​മ​സ് എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ന​ട​നാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ത്സ​ൺ ചി​റ​യ​ത്ത്, വി​നോ​ദ് വ​ല്ലൂ​പ്പ​റ​മ്പി​ൽ, സാ​ബു പീ​റ്റ​ർ, കെ.​വി. മു​ജീ​ബു​ല്ല, മ​ഹേ​ഷ് സെ​ൽ​വ​രാ​ജ​ൻ, ജോ​യ്സി സു​ധീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
മാ​സ്​​റ്റ​ർ ബ്ലെ​സ്സ​ൻ അ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച കീ ​ബോ​ർ​ഡ് സം​ഗീ​ത​വും, സു​മേ​ഷ് ഹ​രി​ഹ​ര​ൻ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ഉ​ത്ത​മ​ൻ വ​ള​ത്തു​കാ​ട് ക​വി​ത അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ ഷെ​രീ​ഫ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും ബാ​ല​കൃ​ഷ്ണ​ൻ ഉ​ദു​മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsthoppil basi
News Summary - thoppil basi-kuwait-gulf news
Next Story