തോമസ് ചാണ്ടി എങ്ങും അറിയപ്പെട്ടത് കുവൈത്തിെൻറ പേരിൽ
text_fieldsകുവൈത്ത് സിറ്റി: തോമസ് ചാണ്ടി കേരള മന്ത്രിസഭയിൽ അംഗമാവുേമ്പാൾ കുവൈത്ത് മലയാളികൾക്കും അഭിമാനകരമായ പ്രാതിനിധ്യം. കുവൈത്ത് ചാണ്ടി എന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിയുടെ കർമരംഗം കുവൈത്താണ്. ബിസിനസ് മേഖലയിൽ വെന്നിക്കൊടി പാറിച്ച് ഇപ്പോൾ കരസ്ഥമാക്കിയ
നേട്ടങ്ങളുടെയെല്ലാം അടിത്തറയൊരുക്കിയത് കുവൈത്തിലെ പ്രവർത്തനങ്ങളിലൂടെയാണ്. 1975ലാണ് അദ്ദേഹം കുവൈത്തിലെത്തിയത്. കുവൈത്തിൽ അബ്ബാസിയ യുെെനറ്റഡ് ഇന്ത്യൻ സ്കൂൾ, ജാബ്രിയ ഇന്ത്യൻ പബ്ലിക് സ്കൂൾ, ഹൈഡൈൻ സൂപ്പർമാർക്കറ്റ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഓഷ്യാനിക് ജനറൽ ട്രേഡിങ് കമ്പനി, സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ അഹ്‌ലിയ സ്കൂൾ എന്നിവ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുണ്ട്.
കുവൈത്തിലെ രണ്ട് സ്കൂളുകളിലുമായി 11,500 കുട്ടികളും റിയാദിലെ സ്കൂളിൽ 4500 കുട്ടികളും പഠിക്കുന്നു. എല്ലാ സ്ഥാപനങ്ങളിലുമായി 600ഓളം പേർ ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന തോമസ് ചാണ്ടി കുവൈത്തിലും കോൺഗ്രസ് സംഘടനയുമായി ബന്ധപ്പെട്ടും നേതൃത്വം നൽകിയും പ്രവർത്തിച്ചു. എൻ.സി.പിയിൽ ചേർന്നതിന് ശേഷവും കുവൈത്തിൽ കോൺഗ്രസ് അനുഭാവികളുടെ സംഘടനയുടെ രക്ഷാധികാരിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്ത് ശതകോടികളുടെ വളർച്ചയെത്തിച്ച സാമർഥ്യം ഭരണപാടവത്തിലും തെളിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
