തോമസ് കെ. തോമസ് എം.എൽ.എ കിറ ചീഫ് പേട്രൻ
text_fieldsകിറ മെംബർഷിപ് ഫോറം ചെയർമാൻ സിദ്ദീഖ് വലിയകത്ത് തോമസ് കെ. തോമസ് എം.എൽ.എക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ റസ്റ്റാറന്റ് അസോസിയേഷന് (കിറ) ചീഫ് പേട്രനായി തോമസ് കെ. തോമസ് എം.എൽ.എയെ തിരഞ്ഞെടുത്തു. കിറ മെംബർഷിപ് ഫോറം ചെയർമാൻ സിദ്ദീഖ് വലിയകത്ത് എം.എൽ.എക്ക് കൈമാറി. കിറയുടെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ചെയമാൻ സിദ്ദീഖ് വലിയകത്ത്, ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ, ജോ. സെക്രട്ടറി ഷൻഫീർ, ട്രഷറർ നിഹാസ് നെല്ലിയോട്ട്, ഹനീഫ്, ഫർവാനിയ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു എന്നിവർ പങ്കെടുത്തു.
കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കെ.ഐ.ആർ.എ ഏരിയ കമ്മിറ്റി രൂപവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഫർവാനിയ ഗവർണറേറ്റ് രൂപവത്കരണം കഴിഞ്ഞദിവസം നടന്നിരുന്നു.ഹവല്ലി ആൻഡ് ആസ്മ ഗവർണറേറ്റിന്റെ കീഴിൽ ഹവല്ലി ഏരിയ കമ്മിറ്റിക്ക് രൂപം നൽകും. നവംബർ ആറിന് സാൽമിയ തക്കാര ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഫോൺ യൂനുസ്- 55880588, ഫൈറൂസ്- 60779009.

