ഈ വിഡിയോ ക്ലിപ് കുവൈത്തിലേതല്ല
text_fieldsപ്രചരിക്കുന്ന ദൃശ്യം
കുവൈത്ത് സിറ്റി: വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽനിന്ന് ഡെലിവറി ബൈക്ക് റൈഡർ കഴിക്കുന്നതായ വിഡിയോ ദൃശ്യം കുവൈത്തിലേതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. കുവൈത്തിലേത് എന്ന പേരിൽ ഈ ദൃശ്യം പലരും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതോടെയാണ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. ഒരു ഡെലിവറി ബോയി ബൈക്ക് റോഡരികിൽ നിർത്തി വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽനിന്ന് കഴിക്കുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യം ഏതു രാജ്യത്തുനിന്നുള്ളതാണെന്ന് നിലവിൽ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

