Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇതാണ് നേര്‍വഴി' കെ.ഐ.സി ആദർശ കാമ്പയിന് തുടക്കം

text_fields
bookmark_border
ഇതാണ് നേര്‍വഴി കെ.ഐ.സി ആദർശ കാമ്പയിന് തുടക്കം
cancel
camera_alt

കെ.ഐ.സി ആദർശ കാമ്പയിൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന 'ഇതാണ് നേര്‍വഴി'ആദർശ കാമ്പയിൻ സംഘടിപ്പിക്കുന്നു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ

കാമ്പയിൻ ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു.

ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര നേതാക്കളായ സൈനുൽ ആബിദ് ഫൈസി, മുഹമ്മദലി പുതുപ്പറമ്പ്, അബുൽ ലത്തീഫ് എടയൂർ, സിറാജ് എരഞ്ഞിക്കൽ, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ നാസർ കോഡൂർ, ഇസ്മായിൽ വള്ളിയോത്ത്, ഹസ്സൻ തഖ്‌വ, അബ്ദുൽ റസാഖ്, ശൈഖ് ബാദുഷ എന്നിവർ സംബന്ധിച്ചു.

ജൂലൈ 26 വരെ നീളുന്ന കാമ്പയിൻ്റെ ഭാഗമായി മേഖല കൺവെൻഷൻ,ലീഡേഴ്സ് മീറ്റ്,ലഘുലേഖ വിതരണം,യൂണിറ്റ് സന്ദർശനം,ആദർശ സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'This is the right path' KIC ideal campaign begins
Next Story