Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ത്​ ന​ല്ല...

ഇ​ത്​ ന​ല്ല മാ​തൃ​ക​യാ​ണ്​: വാ​ടി വീ​ഴു​ന്ന കി​ളി​ക​ൾ​ക്ക്​ ഇ​ത്തി​രി ദാ​ഹ​ജ​ലം

text_fields
bookmark_border
ഇ​ത്​ ന​ല്ല മാ​തൃ​ക​യാ​ണ്​: വാ​ടി വീ​ഴു​ന്ന കി​ളി​ക​ൾ​ക്ക്​ ഇ​ത്തി​രി ദാ​ഹ​ജ​ലം
cancel
camera_alt

ഫ​ർ​വാ​നി​യ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ പ​ള്ളി​ക്കു​മു​ന്നി​ൽ പ​ക്ഷി​ക​ൾ​ക്കാ​യി പാ​ത്ര​ത്തി​ൽ വെ​ള്ളം വെ​ച്ചി​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ടു​ത്ത ചൂ​ട്​ സ​ഹി​ക്കാ​നാ​വാ​തെ​യും ദാ​ഹ​ജ​ലം ല​ഭി​ക്കാ​തെ​യും ത​ള​രു​ന്ന പ​ക്ഷി​ക​ൾ​ക്കാ​യി പു​റ​ത്ത്​ ഇ​ത്തി​രി വെ​ള്ളം വെ​ച്ചു കൊ​ടു​ക്കാം. കു​വൈ​ത്തി​ൽ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ൽ ചെ​റി​യ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം വെ​ച്ച​ത്​ കാ​ണാം. കൂ​ടു​ത​ൽ പേ​ർ ഇ​ത്​ പി​ൻ​പ​റ്റു​ക​യാ​ണെ​ങ്കി​ൽ നി​ര​വ​ധി പ​ക്ഷി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. ഒ​രു പാ​ത്ര​ത്തി​ൽ കു​റ​ച്ചു​വെ​ള്ളം പു​റ​ത്ത്​ വെ​ച്ചാ​ൽ പ​ക്ഷി​ക​ൾ​ക്ക​ത്​ ജീ​വ​ജ​ല​മാ​വും.

നി​ര​വ​ധി ആ​ളു​ക​ൾ ഇ​പ്പോ​ൾ അ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ട്. ഒ​റ്റ​പ്പെ​ട്ട വ്യ​ക്​​തി​ക​ൾ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം വെ​ക്ക​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്​ പ​ര്യാ​പ്​​ത​മ​ല്ല.

മു​മ്പ്​ പ​രി​സ്ഥി​തി സ്​​നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്​​മ 'പു​റ​ത്ത്​ വെ​ള്ളം വെ​ക്കാം, പ​ക്ഷി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാം' ​പ്ര​മേ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ തോ​തി​ൽ പ​ക്ഷി​ക്ക്​ വെ​ള്ളം​കൊ​ടു​ക്ക​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

രാ​ജ്യ​​ത്ത്​ വേ​ന​ൽ ക​ന​ത്ത​തോ​ടെ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ 50 ഡി​ഗ്രി​ക്ക​ടു​ത്താ​ണ്. മ​രു​ഭൂ​മി​യാ​യ​തി​നാ​ൽ തെ​ളി​നീ​രു​റ​വ​ക​ളും മ​റ്റും ഇ​ല്ല. പ​റ​ന്നു​കൊ​ണ്ടി​രി​ക്കെ നി​ർ​ജ​ലീ​ക​ര​ണം കാ​ര​ണം പ​ക്ഷി​ക​ൾ വീ​ഴു​ക​യാ​ണ്. ഇൗ ​വേ​ന​ലി​ൽ ന​മ്മ​ൾ ഒ​ന്ന്​ മ​ന​സ്സു​വെ​ച്ചാ​ൽ ഒ​ത്തി​രി പ​ക്ഷി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterkuwait cityfallen birds
News Summary - This is a good example: water for fallen birds
Next Story