ഇരട്ടക്കൊല വലിയ പ്രത്യാഘാതമുണ്ടാക്കും
text_fieldsകൊല്ലപ്പെട്ട പൊലീസുകാരെൻറ മൃതദേഹം സംസ്കരിക്കാൻ സുലൈബീകാത്ത് ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച നടന്ന ഇരട്ടക്കൊലപാതകം വലിയ പ്രത്യാഘാതം ഉണ്ടാക്കും. വിഷയം കുവൈത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിെൻറ ഭാഗമായുള്ള പരിശോധനയിൽ ഇഖാമ നിയമലംഘകർ ഉൾപ്പെടെ ഭീഷണി നേരിടുന്നുണ്ട്. സിറിയക്കാരനാണ് കേസിലെ പ്രതി. കുവൈത്തിലെ സിറിയൻ സമൂഹവും സംഭവത്തോടെ ആശങ്കയിലായിരിക്കുകയാണ്.
നാട്ടിൽ ആഭ്യന്തരയുദ്ധം മൂലം സ്ഥിരമായി കുവൈത്തിൽ കഴിയുന്ന നിരവധി സിറിയക്കാരും കുടുംബങ്ങളുമുണ്ട്.സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുവൈത്തിൽ വിസ വിലക്ക് നിലനിൽക്കുന്ന ആറ് രാജ്യങ്ങളിൽ ഒന്ന് സിറിയയാണ്. നിലവിൽ കുവൈത്തിലുള്ളവർക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല. കുറ്റകൃത്യ പ്രവണതയുള്ള നാട്ടുകാരെ പുറന്തള്ളണമെന്ന് കുവൈത്തികൾ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
പോകാൻ സുരക്ഷിതമായ ഇടംപോലുമില്ലാത്തവരാണ് ഇവിടെ കഴിയുന്ന സിറിയക്കാരിൽ പലരും. മുമ്പ് കുവൈത്തിലെ ഖൈത്താനിൽ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.ആ ഭാഗത്തെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി ആളുകളെ കൂട്ടമായി ഒഴിപ്പിക്കുന്ന സ്ഥിതിയിലേക്ക് അന്നത്തെ സംഭവം വഴിവെച്ചു.
ഇപ്പോഴത്തെ സംഭവം വിദേശികൾക്ക് അടക്കം എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വരുംദിവസങ്ങളിൽ കണ്ടറിയാം. പ്രണയാഭ്യർഥന നിരസിച്ച യുവതി രണ്ടുമാസം മുമ്പ് കൊല്ലപ്പെട്ട സംഭവം സമരങ്ങൾക്ക് സാക്ഷിയായിരുന്നു.അതിനിടയിലാണ് രാജ്യത്തെ നടുക്കിയ ഇരട്ടക്കൊലപാതകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

