തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മ ‘ത്രിപ കുവൈത്ത്’ രൂപവത്കരിച്ചു
text_fieldsത്രിപ കുവൈത്ത്’ രൂപവത്കരണ യോഗത്തിൽ മുബാറക് കാമ്പ്രത്ത് സംസാരിക്കുന്നു
നസീർ മക്കി,ഡോ. സജു പി.എസ്,ഷിബുരാജ്
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശികളായ പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (ത്രിപ) എന്ന പുതിയ സംഘടന രൂപവത്കരിച്ചു. സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ പൊതുയോഗത്തിൽ നസീർ മക്കി അധ്യക്ഷതവഹിച്ചു. ബിജു സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. മുബാറക് കാമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി. ഷിബുരാജ് സ്വാഗതവും അമാനുല്ല നന്ദിയും പറഞ്ഞു.
തുടർന്ന് ചേർന്ന സമ്മേളനത്തിൽ അഡ്ഹോക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പരസ്പരസഹായത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഭാരവാഹികൾ: നസീർ മക്കി (പ്രസി), ഡോ. സജു പി.എസ് (ജന.സെക്ര), ജി.ഡി. ഷിബുരാജ് (ട്രഷ), അമാനുല്ല, ബിന്ദു ബേബി (വൈ. പ്രസി), ഷാജഹാൻ, ജുനൈദ് (ജോ.സെക്ര), ഹാഷിം വിതുര (ജോ. ട്രഷ), ഷാജിർ കണിയാപുരം (ചാരിറ്റി കൺവീനർ), മധു നെടുമങ്ങാട് (മീഡിയ കൺവീനർ), ബിജു സ്റ്റീഫൻ, സുൽഫിക്കർ (ഉപദേശക സമിതി), ഷജീർ വിതുര, അനൂപ്, അൻസാർ, നിസാം, സബിത, ഷീല ആന്റണി, സഫീന, ശോഭ, റസിയ, അനീഷ, നവാസ് (പ്രവർത്തക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

