തിരുവല്ല പ്രവാസി അസോസിയേഷൻ ചിത്രരചന മത്സരം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ചിത്രരചന മത്സരത്തിൽ കുട്ടികൾ
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. യുനൈറ്റഡ് സ്കൂളിൽ നാലു ഗ്രേഡുകളായി നടത്തിയ ചിത്രരചന മത്സരത്തിൽ 300ൽ പരം കുട്ടികൾ പങ്കെടുത്തു. പ്രസിഡന്റ് ജയിംസ് വി.കൊട്ടാരം, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, കൺവീനർ ശിവകുമാർ തിരുവല്ല, അഡ്വൈസറി ചെയർമാൻ റെജി കോരുത്, ഷിജു ഓതറ, അലക്സ് കറ്റോട്.
റജി ചാണ്ടി, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, റെജി കെ.തോമസ്, ജോബി ഫിലിപ്പ്, സാം വർഗീസ്, ഷെബി തോമസ്, ബോണി ഫിലിപ്പ്, ജെറിൻ വർഗീസ്, ബിനു ജോസഫ്, ടെനി തോമസ്, മിത്തു ചെറിയാൻ, അൻസു ഫാബിൻ, പ്രിയ ബിനു, ലിജി ജിനു, ബെറ്റി റ്റിജു എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും തിരുവല്ല പ്രവാസി അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകി. വിജയികൾക്ക് ശിശുദിനത്തിൽ മെഗാസമ്മാനം കൈമാറുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

