തിരുവല്ല പ്രവാസി അസോസിയേഷൻ ഫ്ലയർ പ്രകാശനം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ഫാമിലി പിക്നിക് ഫ്ലയർ രക്ഷാധികാരി കെ.എസ്. വർഗീസ് ജീതു ബോണിക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഫാമിലി പിക്നിക്കിന്റെ ഫ്ലയർ രക്ഷാധികാരി കെ.എസ്. വർഗീസ് ജീതു ബോണിക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ റെജി കോരുത്, കൺവീനർ അലക്സ് കറ്റോട് എന്നിവർ സംസാരിച്ചു.
റെജി ചാണ്ടി, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, റജി കെ. തോമസ്, ബോണി ഫിലിപ്പ്, ബിനു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 28, 29 തീയതികളിൽ കബദ് റിസോർട്ടിൽ പിക്നിക്കും കുടുംബസംഗമവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

