Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവല്ല പ്രവാസി...

തിരുവല്ല പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
തിരുവല്ല പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ അനുമോദിച്ചു
cancel
camera_alt

തിരുവല്ല പ്രവാസി അസോസിയേഷൻ അനുമോദന സമ്മേളനത്തിൽ വിദ്യാർഥികളും ഭാരവാഹികളും

കുവൈത്ത് സിറ്റി: പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ തിരുവല്ല പ്രവാസി അസോസിയേഷൻ അനുമോദിച്ചു. അനുമോദന യോഗത്തിൽ പ്രസിഡന്റ് റെയ്ജു അരീക്കര അധ്യക്ഷത വഹിച്ചു.

സ്മാർട്ട്‌ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ബവിത ബ്രൈറ്റ് വിദ്യാർത്ഥികൾക്ക് മോട്ടി വേഷൻ ക്ലാസ് എടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജണൽ മാനേജർ അഫ്സൽ ഖാൻ മുഖ്യാതിഥിയായി പ​ങ്കെടുത്തു. അഡ്വൈസറി ബോർഡ് ചെയർമൻ ജെയിംസ് വി കൊട്ടാരം,വനിതാ വേദി പ്രസിഡൻറ്റ് ലീന റെജി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും ട്രഷറർ ഷിജു വർഗീസ് നന്ദിയും പറഞ്ഞു. വിജയികൾക്ക് മൊമെന്റോ കൈമാറി.

വൈസ് പ്രസിഡന്റ്മാരായ ഫിലിപ്പ് ജോർജ് ,പ്രിയ ബിനു, ജനറൽ കൺവീനർ റെജി ചാണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കൊരുത്, സജി പൊടിയാടി, ജിജി നൈനാൻ, ടിൻസി ഇടിക്കുള, സുജൻ ഇടപ്രാൽ, ജോബി ഫിലിപ്പ്, ബോണി ഫിലിപ്പ്, ലിനു എബ്രഹാം, റെജി കെ തോമസ്, മഹേഷ് ഗോപാലകൃഷ്ണൻ, ബിനു ജോസഫ്, ടെനി തോമസ്, ജോജി വടക്കേൽ, സജി അമ്പലപ്പാട്ടു, ദിലീപ് മധു, ലിജി ജിനു എന്നിവർ നേതൃത്വം നൽകി. അയ്‌ലിൻ ഷെബി തോമസ് പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentskuwait cityThiruvalla Pravasi Associationfelicitates
News Summary - Thiruvalla Pravasi Association felicitates students
Next Story