തിരുവല്ല പ്രവാസി അസോസിയേഷൻ കലണ്ടർ പ്രകാശനം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ കലണ്ടർ പ്രകാശനം ഫാ. ബിനു എബ്രഹാം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷന്റെ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ഫാ.ബിനു എബ്രഹാം വനിതാവേദി അംഗം പ്രിയ ബിനുവിന് നൽകി പ്രകാശനം നിർഹിച്ചു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, അഡ്വൈസറി ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ് ജനറൽ കൺവീനർ ഷിജു ഓതറ എന്നിവർ സംസാരിച്ചു.
ശിവകുമാർ തിരുവല്ല, ടിൻസി മേപ്രാൽ, റെജി കെ. തോമസ്, സുജൻ ഇടപ്രാൽ, എബി തോമസ്, ക്രിസ്റ്റി അലക്സാണ്ടർ, ബിനു ജോസഫ്, ബിൻസി ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.

