ജി.സി.സി ട്രാഫിക് വാരാചരണത്തിന് തുടക്കം
text_fieldsജി.സി.സി ട്രാഫിക് വാരാചരണത്തിൽ ഉദ്യോഗസ്ഥർ
കുവൈത്ത് സിറ്റി: 38ാമത് ജി.സി.സി ട്രാഫിക് വാരാചരണത്തിനും ‘ഫോൺ ഇല്ലാതെ വാഹനമോടിക്കൽ’ പ്രദർശനത്തിനും കുവൈത്തിൽ തുടക്കം.
അവന്യൂസ് മാളിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിലാണ് പരിപാടി. നിയമപാലകരും സമൂഹവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും റോഡപകടങ്ങൾ കുറക്കാനും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കാനും ഇത്തരം പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹ്മദ് അസ്സബാഹ് ചൂണ്ടികാട്ടി.
രാജ്യത്ത് ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരും.
റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിരവധി ഭേദഗതികൾ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

