Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്നു...

മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം തെ​ര​ഞ്ഞെ​ടു​പ്പ്

text_fields
bookmark_border
Third election
cancel

കു​വൈ​ത്ത് സി​റ്റി: ജൂ​ൺ ആ​റി​ന് മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്ത് മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ന​ട​ക്കാ​ൻ പോ​കു​ന്ന​ത് മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്. സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് അ​സം​ബ്ലി​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​തെ പി​രി​ച്ചു​വി​ടു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്.

2020ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഭ സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് അ​മീ​ർ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2022 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ഘ​ട​ന കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. 2020 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ന്നാ​ൽ, സ​ഭാ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ​ക്ക​കം സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ, പാ​ർ​ല​മെൻറ്​ സം​ഘ​ർ​ഷം ശ​ക്ത​മാ​യി. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മൂ​ന്ന്​ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി. ഇ​തി​നു പി​റ​കെ 2021 ജ​നു​വ​രി​യി​ൽ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു. വൈ​കാ​തെ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദി​നെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. മാ​ർ​ച്ചി​ൽ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ചു. എ​ങ്കി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​യ​വു​വ​ന്നി​ല്ല.

തു​ട​ർ​ന്ന് പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘നാ​ഷ​ന​ൽ ഡ​യ​ലോ​ഗും’ ന​ട​ന്നു. 2021 ഡി​സം​ബ​റി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 16 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ പാ​ർ​ല​മെൻറി​ൽ​നി​ന്ന്​ നാ​ലു​പേ​രെ ഉ​ൾ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, ഈ ​മ​ന്ത്രി​സ​ഭ​ക്കും കൂ​ടു​ത​ൽ ആ​യു​സ്സു​ണ്ടാ​യി​ല്ല. 26 എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് 2022 ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ചു. പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ങ്ങ​ൾ മു​ട​ങ്ങ​ൽ പ​തി​വാ​യി. 2022 ജൂ​ൺ 23ന് ​പ്ര​ത്യേ​ക അ​ധി​കാ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 107 അ​നു​സ​രി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു.

തു​ട​ർ​ന്ന് 2022 സെ​പ്റ്റം​ബ​ർ 29ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. പി​റ​കെ ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ വ​ന്നു. മു​ൻ അ​നു​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​റും എം.​പി​മാ​രും ര​മ്യ​ത​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, മാ​ർ​ച്ച് 19ന് 2022​ലെ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്കി​യും 2020ലെ ​അ​സം​ബ്ലി പു​നഃ​സ്ഥാ​പി​ച്ചും ഭ​ര​ണ​ഘ​ട​ന കോ​ട​തി​വി​ധി പു​റ​പ്പെ​ടു​വി​ച്ചു. 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ധി. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ളെ കോ​ട​തി പു​നഃ​സ്ഥാ​പി​ച്ചു. 2020ലെ ​മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മി​നെ ദേ​ശീ​യ അ​സം​ബ്ലി​യു​ടെ നി​യ​മാ​നു​സൃ​ത സ്പീ​ക്ക​റാ​യി തി​രി​ച്ചെ​ടു​ക്കാ​നും ഭ​ര​ണ​ഘ​ട​ന കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പു​തി​യ വി​ധി വ​ന്ന​തോ​ടെ നി​ല​വി​ലു​ള്ള എം.​പി​മാ​ർ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ക​യും പി​രി​ച്ചു​വി​ട്ട സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ വീ​ണ്ടും ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഏ​പ്രി​ൽ 17ന് 2020​ലെ പാ​ർ​ല​മെ​ന്റ് അ​മീ​ർ പി​രി​ച്ചു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Third election
News Summary - Third election in three years
Next Story