മൂന്നാം ബാച്ച് വൈകുന്നു; ആസ്ട്രസെനക വാക്സിൻ കരുതലിൽ വെക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ചിെൻറ വരവ് വൈകുന്നു. നേരത്തെ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതൽ ആയി സൂക്ഷിക്കും.ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ ഡോസ് എടുത്ത അതേ വാക്സിൻ തന്നെ രണ്ടാം ഡോസും എടുക്കേണ്ടതുണ്ട്. അതിനാൽ ഇനി ബാക്കിയുള്ളത് പുതിയ രജിസ്ട്രേഷന് നൽകില്ല. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെക്കുക.
അടുത്ത ഏതാനും ദിവസങ്ങളിൽ ഫൈസർ വാക്സിനാണ് രജിസ്റ്റർ ചെയ്തവർക്ക് നൽകുക.ഫൈസർ വാക്സിെൻറ 14 ഷിപ്പ്മെൻറുകൾ ഇതുവരെ കുവൈത്തിൽ എത്തിച്ചിട്ടുണ്ട്.ഒാക്സ്ഫോഡ് വാക്സിെൻറ മൂന്നാം ബാച്ച് അടുത്തയാഴ്ച എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

