Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​രു​ഭൂ​മി​യി​ലെ...

മ​രു​ഭൂ​മി​യി​ലെ ത​ണു​പ്പി​ൽ സ്​​നേ​ഹ​ച്ചൂ​ടു​മാ​യി അ​വ​രെ​ത്തി

text_fields
bookmark_border
മ​രു​ഭൂ​മി​യി​ലെ ത​ണു​പ്പി​ൽ സ്​​നേ​ഹ​ച്ചൂ​ടു​മാ​യി അ​വ​രെ​ത്തി
cancel
camera_alt

ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ൽ നൂ​രി ചാ​രി​റ്റി സൊ​സൈ​റ്റി​യു​ടെ​യും ജം​ഇ​യ്യ ഇ​ൻ​സാ​ൻ അ​ൽ ഖൈ​രി​യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​മാ​യി ന​ട​ത്തി​യ ഡെ​സേ​ർ​ട്ട്​ കി​റ്റ്​ യാ​ത്ര

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ൽ നൂ​രി ചാ​രി​റ്റി സൊ​സൈ​റ്റി​യു​ടെ​യും ജം​ഇ​യ്യ ഇ​ൻ​സാ​ൻ അ​ൽ ഖൈ​രി​യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റ്​ വി​ത​ര​ണം ചെ​യ്​​തു. സാ​ൽ​മി മേ​ഖ​ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ടു​ക​ളെ​യും ഒ​ട്ട​ക​ങ്ങ​ളെ​യും മേ​യ്ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട് മ​രു​ഭൂ​മി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് ക​മ്പി​ളി പു​ത​പ്പ്, വ​സ്ത്ര​ങ്ങ​ൾ, ത​ണു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക്രീ​മു​ക​ളും ലോ​ഷ​നു​ക​ളും ഒ​പ്പം ഭ​ക്ഷ​ണ കി​റ്റു​ക​ളും എ​ത്തി​ച്ച് ന​ൽ​കി​യ​ത്.

ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​നി​ന്ന് 18 വാ​ഹ​ന​ങ്ങ​ളി​ലാ​യി 60ൽ​പ​രം വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​ന​ത്തി​ൽ 120 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ക​ടു​ത്ത വെ​യി​ലി​ലും മ​രം കോ​ച്ചു​ന്ന ത​ണു​പ്പി​ലും മ​രു​ഭൂ​മി​യി​ൽ ആ​ടു​ക​ളോ​ടും ഒ​ട്ട​ക​ങ്ങ​ളോ​ടും ഒ​പ്പം ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് എ​ത്തി അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വി​ട്ട​ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സ​ന്തോ​ഷം പ​ക​ർ​ന്നു. ദൗ​ത്യം ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന്​ ഡ​സേ​ർ​ട്ട് കി​റ്റ് യാ​ത്ര​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ മ​ഞ്ചേ​രി യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖി​ന് കി​റ്റ് കൈ​മാ​റി ഡ​സേ​ർ​ട്ട് കി​റ്റ് യാ​ത്ര ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ.​ഐ.​ജി എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ് മെ​ഹ്​​നാ​സ് മു​സ്​​ത​ഫ, കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹീം മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ഹ​ശീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:desert
News Summary - They fell in love with the cold of the desert
Next Story