കുട്ടികളാണ് ശ്രദ്ധവേണം...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബവുമൊത്ത് കഴിയുന്ന പ്രവാസികൾ ശ്രദ്ധിക്കുക. കുട്ടികളെ പുറത്ത് വിടുമ്പോഴും, തനിച്ചാക്കി പോകുമ്പോഴും കൃത്യമായ ശ്രദ്ധവേണം. കഴിഞ്ഞ ദിവസം കുവൈത്തിലെ സാൽമിയയിലും അബ്ബാസിയയിലും
കുട്ടികളെ കാണാതായ സംഭവങ്ങൾ ഉണ്ടായി. ഏറെ ആശങ്കകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഇവരെ കണ്ടെത്തിയത്.
രക്ഷിതാക്കളുടെ ശ്രദ്ധതെറ്റുന്ന സമയങ്ങളിൽ കുട്ടികൾ കളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തിറങ്ങുന്നത് പതിവാണ്.
ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ വഴി അറിയാതെയും മറ്റെന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാലും കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ മറ്റു സ്ഥലങ്ങളിൽ പെട്ട് പോകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങൾ തരണം ചെയ്യാൻ കുട്ടികളെ രക്ഷിതാക്കൾ പരിശീലിപ്പിക്കണം. രക്ഷിതാക്കളിൽ ആരുടെയെങ്കിലും ഫോൺ നമ്പർ കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ അവർക്ക് വിളിക്കാനും, സഹായം തേടാനും ഇത് ഉപകാരപ്പെടും.
റൂമിലേക്ക് തിരിച്ചെത്താക്കാനുള്ള വഴികൾ പഠിപ്പിച്ചു കൊടുക്കുകയും പരിചയപ്പെടുത്തി കൊടുക്കുകയും വേണം. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണ്. വലിയ ടെൻഷൻ ഒഴിവാക്കാൻ ചെറിയ മുൻകരുതലെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

