Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ ഉ​ൽ​പാ​ദ​നം...

എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വൈ​റ​സ്​ വ​ക​ഭേ​ദം എ​ണ്ണ​വി​ല​യി​ൽ കു​റ​വു​വ​രു​ത്തി​യെ​ങ്കി​ലും ഉ​ൽ​പാ​ദ​നം പ്ര​തി​മാ​സം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ​യു​ടെ തീ​രു​മാ​ന​ത്തി​ൽ ത​ൽ​ക്കാ​ലം മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഓ​രോ മാ​സ​വും ക്ര​മാ​നു​ഗ​ത​മാ​യി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നേ​ര​ത്തേ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ധാ​ര​ണ​യാ​യി. ക്രൂ​ഡ്​ റി​സ​ർ​വ്​ കു​റ​ച്ച്​ വി​പ​ണി​യി​ലേ​ക്ക്​ എ​ണ്ണ ഒ​ഴു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദ​ത​ന്ത്രം ഇ​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ആ​ഗ​സ്​​റ്റ്​ മു​ത​ൽ മാ​സ​ത്തി​ൽ നാ​ലു​ല​ക്ഷം ബാ​ര​ൽ വീ​തം പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും നി​യ​ന്ത്ര​ണ​ത്തി​െൻറ തോ​ത്​ ഇ​ട​ക്കി​ടെ വി​പ​ണി വി​ല​യി​രു​ത്തി മാ​റ്റം വ​രു​ത്താ​നും തീ​രു​മാ​നി​ച്ച​ത്. ജ​നു​വ​രി​യി​ൽ മാ​റ്റു​ന്നി​ല്ലെ​ങ്കി​ലും അ​തി​ന്​ ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി അ​പ്പോ​ൾ തീ​രു​മാ​ന​മെ​ടു​ക്കും.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ ആ​വ​ശ്യ​വും വി​ത​ര​ണ​വും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്​​ടി​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ വ​ക്താ​വ്​ അ​റി​യി​ച്ചു. അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ചി​ല​ത്​ ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണ​ത്തി​നെ അ​നു​കൂ​ലി​ക്കു​േ​മ്പാ​ൾ ചി​ല​ത്​ എ​തി​ർ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്​​തൃ രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മാ​ണ്​ ഉ​ൽ​പാ​ദ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം. ബ​ജ​റ്റ്​ ക​മ്മി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ കൂ​ടു​ത​ലാ​യി ഉ​ൽ​പാ​ദി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​ണ്ണ​വി​ൽ​പ​ന മു​ഖ്യ​വ​രു​മാ​ന​മാ​യ ചി​ല രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil productionkuwaitno change in the decisionincrease oil productionOPEC non-OPEC partnership
News Summary - There is no change in the decision to increase oil production
Next Story