കുവൈത്തിൽ കോവിഡ് കേസുകൾ 5000ത്തിലും താഴെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5000ത്തിലും താഴെ മാത്രം. സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞതും രോഗമുക്തി ഇരട്ടിയിലധികമായി തുടരുന്നതുമാണ് ഇൗ നിലയിലെത്താൻ കാരണം. തിങ്കളാഴ്ച 209 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇതിെൻറ മൂന്നിരട്ടിയിലേറെ പേർ രോഗമുക്തി നേടി.
തിങ്കളാഴ്ച 658 പേർ ഉൾപ്പെടെ 137,071 പേർ ഇതുവരെ കോവിഡ് മുക്തി നേടി. ഇതുവരെ 1,42,635 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 880 ആയി. ബാക്കി 4684 പേരാണ് ചികിത്സയിലുള്ളത്. 84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4078 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,95,574 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്. പുതിയ കേസുകളും രോഗമുക്തിയും നിലവിലെ ശരാശരിയിൽ തുടരുകയാണെങ്കിൽ ഒരു മാസത്തിനകം കോവിഡ് നിയന്ത്രണ വിധേയമാവും.
തീവ്ര പരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച എട്ടുപേർ വർധിച്ചു. എന്നാൽ, കഴിഞ്ഞ മാസം 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്നത്.

