Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാ​രോ...

ഒാ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും മൂ​ന്നു​ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം കൂ​ടി

text_fields
bookmark_border
ഒാ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും മൂ​ന്നു​ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം കൂ​ടി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഒാ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും ഇൗ ​ആ​ഴ്​​ച മൂ​ന്ന്​ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം കൂ​ടി സ്ഥാ​പി​ക്കും. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ 30 ആ​കും. 10​ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ളും സ​ജ്ജ​മാ​ക്കും. മ​സ്​​ജി​ദ്, ​വി​മാ​ന​ത്താ​വ​ളം, ക​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സ്, സ​ലൂ​ൺ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ലേ​ക്ക്​ വാ​ഹ​ന​വു​മാ​യി ചെ​ന്ന്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​നാ​ണ്​ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ. ഒാ​രോ യൂ​നി​റ്റി​ലും ഒ​രു ഡോ​ക്​​ട​റും 10​ ന​ഴ്​​സു​മാ​രും ഒ​രു പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​മാ​ണ്​ ഉ​ണ്ടാ​കു​ക. വി​വ​ര വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും അ​ട​ങ്ങി​യ അ​ത്യാ​ധു​നി​ക വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ളാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

മൂ​ന്നാം ബാ​ച്ച്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാ​ഴ്​​ച​ക്ക​കം കു​വൈ​ത്തി​ൽ എ​ത്തി​ക്കും. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ വാ​ക്​​സി​ൻ ബാ​ച്ചു​ക​ളും എ​ത്തു​ണ്ട്. ഇ​തോ​ടെ വാ​ക്​​സി​ൻ ക്ഷാ​മം ഉ​ണ്ടാ​കി​ല്ല. ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മോ​ഡേ​ണ വാ​ക്​​സി​നു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക്​ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​പ്​​റ്റം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​പ്പോ​ൾ പ്ര​തി​ദി​നം 22,000ത്തോ​ളം പേ​ർ​ക്ക്​ ന​ൽ​കു​ന്നു​ണ്ട്. ഇൗ ​ആ​ഴ്​​ച പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ദൗ​ത്യം വേ​ഗം കൈ​വ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injectionvaccinecovid
Next Story