കുവൈത്തിൽ അടച്ചിട്ട കടകളിൽ മോഷണം പെരുകുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട കടകളിൽ മോഷണം പെരുകുന്നു. ഉൾഭാഗങ്ങളിൽ കർഫ്യൂ സമയത്തുപോലും പൂട്ടുപൊളിച്ച് മോഷണം നടന്നതായി സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പകൽ വിജനമായ സ്ഥലങ്ങളിലെ ബഖാലകളിൽ ജീവനക്കാരെ മർദിച്ച് പണം കവരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മലയാളിയുടെ കടയിലും ഇത്തരം കവർച്ചകളുണ്ടായി. ഒരേ ആൾ തന്നെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് അവശ്യസാധനങ്ങൾ ഒഴികെയുള്ളവ വിൽക്കുന്ന കടകൾ തുറക്കാൻ പാടില്ല.
കർഫ്യൂ സമയത്ത് ആളുകൾ പുറത്തിറങ്ങാൻ പോലും പാടില്ല. പ്രധാന റോഡുകളിൽ കർഫ്യൂ സമയത്ത് പൊലീസ് നിരീക്ഷണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്ന കടകളൊക്കെയും ഉൾഭാഗങ്ങളിലാണ്. കടയിലെ സാധനങ്ങളും എടുത്തുകൊണ്ടുപോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
