എണ്ണക്കമ്പനിയിൽനിന്ന് ഡീസൽ മോഷണം; ഇന്ത്യക്കാർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വഫ്ര മരുഭൂമിയിലെ എണ്ണക്കമ്പനിയിൽ നിന്ന് ഡീസൽ മോഷ്ടിച്ച കേസിൽ ഒരു സ്വദേശിയും രണ്ട് ഇന്ത്യൻ തൊഴിലാളികളും പിടിയിൽ. തട്ടിപ്പുസംഘം ആടുകളെ മേയ്ക്കുന്നെന്ന വ്യാജേന ഡീസൽ മോഷ്ടിച്ച് ട്രക്ക് ഡ്രൈവർമാർക്കു വിൽക്കുകയായിരുന്നു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട എണ്ണക്കമ്പനിയിലെ ഒരു ജീവനക്കാരൻ വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്.ടാങ്കർ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന ഇന്ത്യൻ തൊഴിലാളികൾ ടാങ്കുകൾ നിറച്ചും സ്ഥലത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരെ അറിയിച്ചും കൊള്ളക്ക് കൂട്ടുനിൽക്കുകയായിരുന്നു. ഒരു ടാങ്കറിന് 200 ദീനാർ എന്ന നിരക്കിലായിരുന്നു ഡീസൽ വിറ്റിരുന്നത്.

