മലയാളിയെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും 600 ദീനാർ കവർന്നു
text_fieldsകുവൈത്ത് സിറ്റി: കാസർകോട് സ്വദേശിയെ ഭീഷണിപ്പെടുത്തിയും മർദിച്ചും കബളിപ്പിച്ചും 600 ദീനാർ കവർന്നു. പൊലീസ് ചമഞ്ഞ് പരിശോധനക്ക് എന്ന പേരിൽ വാഹനത്തിൽ കയറിയാണ് മർദിക്കുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്തത്. കാസർകോട് ജില്ല അസോസിയേഷൻ റിഗ്ഗഇ മേഖല ജനറൽ സെക്രട്ടറി അബ്ദുല്ലയാണ് തട്ടിപ്പിന് ഇരയായത്. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ദോഹയിൽ ജോലിചെയ്യുന്ന അബ്ദുല്ല സാൽവരിയയിൽ സാധനങ്ങൾ വാങ്ങി മടങ്ങാനായി വാഹനത്തിലേക്ക് കയറുേമ്പാൾ പൊലീസാണെന്നു പറഞ്ഞ് സമീപിക്കുകയായിരുന്നു. സംശയം തോന്നി അബ്ദുല്ല െഎ.ഡി ചോദിച്ചപ്പോൾ കാണിക്കുകയും ചെയ്തു. അബ്ദുല്ലയുടെ വാഹനത്തിൽ കയറിയിരുന്ന് താമസ രേഖകൾ അടക്കം പരിശോധിച്ചു. പഴ്സ് വാങ്ങിയ ശേഷം അതിലുണ്ടായിരുന്ന 60 ദീനാറും അബ്ദുല്ലക്ക് കൈമാറി. പഴ്സിൽ രണ്ടു ബാങ്ക് കാർഡുകൾ കണ്ടതോടെ ഇത് എന്തിനാണെന്നു ചോദിച്ചു.
ഫോൺ കാർഡിെൻറ ഇടപാടുണ്ടോയെന്നും ചോദിച്ചിരുന്നു. അക്കൗണ്ടിൽ എത്ര തുകയുണ്ടെന്നും അന്വേഷിച്ചു. 600 ദീനാർ ഉണ്ടെന്നു പറഞ്ഞു. ഇതിനിടെ കേരളത്തിലെ പ്രളയത്തെ കുറിച്ചും അന്വേഷിച്ചു. അബ്ദുല്ല ജോലിചെയ്യുന്ന കമ്പനിയിലേക്ക് ഫോൺ ചെയ്ത് ചില കാര്യങ്ങൾ അന്വേഷിക്കുന്നതിന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞു. തുടർന്ന് അബ്ദുല്ലയോട് വാഹനം എടുക്കാൻ ആവശ്യപ്പെട്ടു. മുന്നോട്ടുപോകുന്നതിനിടെ മർദിക്കുകയും തോക്ക് എടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അബ്ദുല്ല ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. തുടർന്ന് സിറ്റി ഏരിയയിലേക്ക് പോകാൻ പറഞ്ഞു. എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ പോയപ്പോൾ ഒാടി രക്ഷപ്പെട്ടാൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. പണമെടുത്ത് തിരികെ വന്നപ്പോൾ ഹവല്ലിയിലേക്ക് പോകാൻ പറഞ്ഞു. നാട്ടിലെ വെള്ളപ്പൊക്കത്തിൽ ആകെ ദുരിതത്തിലാണെന്നും 100 ദീനാർ നൽകാമെന്നും പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഹവല്ലി ഏരിയയിൽ വാഹനം നിർത്തിച്ച ശേഷം 600 ദീനാറുമായി ഒാടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകുമെന്നും അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
