Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിയറ്ററുകൾ...

തിയറ്ററുകൾ പെരുന്നാളിന്​ തുറക്കും​; കു​ത്തിവെപ്പെടുത്തവർക്ക്​ പ്രവേശനം

text_fields
bookmark_border
തിയറ്ററുകൾ പെരുന്നാളിന്​ തുറക്കും​; കു​ത്തിവെപ്പെടുത്തവർക്ക്​ പ്രവേശനം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സിനിമ തിയറ്ററുകൾ ഒന്നാം പെരുന്നാളിന്​ തുറക്കും. കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ എടുത്തവർക്ക്​ മാത്രമാകും പ്രവേശനം. കുവൈത്ത്​ സിനിമ കമ്പനി വൈസ്​ ചെയർമാൻ ഹിഷാം അൽ ഗാനിം അറിയിച്ചതാണിത്​. പ്രവർത്തന സമയം സംബന്ധിച്ചും തിയറ്ററിനകത്ത്​ പാലിക്കേണ്ട ഹെൽത്ത്​​ പ്രോ​േട്ടാകോൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗനിർദേശം ലഭിക്കുന്നത്​ കാത്തിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

ആദ്യ ഡോസ്​ വാക്​സിൻ മാത്രം സ്വീകരിച്ചവർക്കും തിയറ്ററിൽ പ്രവേശനമുണ്ടാകും. സാമൂഹിക അകലം പാലിക്കുന്നത്​ ഉറപ്പാക്കി സീറ്റുകളിൽ അകലം വിടും. ഒാരോ ഷോക്ക്​ ശേഷവും അണുനശീകരണം നടത്തും.

പ്രവേശന കവാടത്തിലും തിരക്ക്​ ഇല്ലാത്ത രീതിയിലാകും ക്രമീകരണം. 2020 മാർച്ച്​ എട്ടിനാണ്​ തിയറ്ററുകൾ അടച്ചിടണമെന്ന മന്ത്രിസഭ ഉത്തരവുണ്ടായത്​. ഒരു വർഷത്തിന്​ ശേഷവും തുറക്കാനായിട്ടില്ല. നിരവധി പേരുടെ തൊഴിലിനും കൂടിയാണ്​ സ്ഥാപനങ്ങൾ അടച്ചിട്ടത്​ പ്രതിസന്ധി സൃഷ്​ടിച്ചത്​. സിനിമ മേഖല വൻ നഷ്​ടത്തിലും പ്രതിസന്ധിയിലുമാണ്​. തിയറ്ററുകൾ തുറക്കാൻ പോകുന്നതായ വാർത്ത ചലച്ചിത്ര പ്രേമികൾക്ക്​ സന്തോഷം പകരുന്നതാണ്​. ഹൗസ്​ഫുൾ ഷോകൾ ആദ്യഘട്ടത്തിൽ അനുവദിക്കില്ല.

ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ഇരിക്കാൻ അനുമതി നൽകിയും ഒാരോ ​ഷോക്ക്​ ശേഷവും അണുനശീകരണം നിർബന്ധമാക്കിയുമാകും തിയറ്ററുകൾ തുറക്കാൻ അനുവദിക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്​ചത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടായേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theaters
Next Story