കോവിഡ് 19: കുവൈത്തിൽ തിയറ്ററുകളും ഹോട്ടൽ ബാൾറൂമുകളും അടച്ചിടണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സിനിമ തിയറ്ററുകളും ഹോട്ടൽ ബാൾറൂമുകളും വിവാഹ ഒാഡിറ്റോറിയങ്ങളും അടച്ചിടാൻ ഉത്ത രവ്. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിേൻറതാണ് തീരുമാനം.
ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പ്രവർത്തിക്കരുതെന്നാണ് നിർദേശം. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇപ്പോൾ തന്നെ ഒാഡിറ്റോറിയങ്ങളും ഹാളുകളും ഒഴിഞ്ഞുകിടക്കുകയാണ്.
വിവാഹങ്ങൾ പോലെയുള്ള ചടങ്ങുകൾ മാറ്റിവെക്കുന്ന പ്രവണത ആരംഭിച്ചിട്ട് ദിവസങ്ങളായി. നേരത്തെ ഉറപ്പിച്ച നിരവധി ചടങ്ങുകൾ ഇതിനകം മാറ്റി. പുതിയ തീയതി നിശ്ചയിക്കാതെ അനിശ്ചിതമായാണ് ഇത്തരം പരിപാടികൾ നീട്ടിവെക്കപ്പെടുന്നത്.
ആളുകുറവായിരുന്നുവെങ്കിലും സിനിമ തിയറ്ററുകൾ പ്രവർത്തിച്ചിരുന്നു. ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശമുണ്ട്. മലയാളികൾ ഉൾപ്പെടെ വിദേശികൾ സംഘടനാ പരിപാടികളും മാറ്റിവെക്കുന്നുണ്ട്. മുന്നൊരുക്കം നടത്തുകയും വാടക അഡ്വാൻസ് നൽകുകയും ചെയ്ത നിരവധി സംഘടനകൾ വെട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
