ശൈത്യകാല തമ്പുപകരണ വിപണിയിൽ തിരക്ക് തുടങ്ങി
text_fieldsശൈത്യകാല തമ്പുപകരണങ്ങൾ തയാറാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പുകാല തമ്പു സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ രാജ്യത്തെ തമ്പുമാര്ക്കറ്റുകളില് തിരക്കനുഭവപ്പെട്ടുതുടങ്ങി. വിവിധ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തതരം തമ്പുകെട്ടുന്നതിനാവശ്യമായ വസ്തുക്കള്‍ മാര്‍ക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
ജനുവരി തുടക്കത്തോടെ കച്ചവടം കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതു കണക്കുകൂട്ടി കൂടുതല്‍ തമ്പുകള്‍ ഒരുക്കുന്നതിനായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പാകിസ്താന്, ഇറാനി തമ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പലതരം കൂടാരങ്ങളും വിളക്കുകളും കയറുകളും വിപണിയില്‍ സുലഭമാണ്.
പുതിയ തമ്പുപകരണങ്ങൾക്കൊപ്പം നേരത്തേ ഉപയോഗിച്ചവ കുറഞ്ഞ വിലക്ക് വാങ്ങാനും ആളുകളെത്തുന്നുണ്ട്. ഇത്തവണ തമ്പടിച്ച് തണുപ്പാസ്വദിക്കാൻ കൂടുതൽ പേർ എത്തുമെന്നതിെൻറ സൂചനയാണ് തമ്പുപകരണങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് ലഭിക്കുന്നത്. മരുപ്രദേശത്ത് കണ്ടുവെച്ച ഇടങ്ങളിൽ ഇരുമ്പു കുറ്റികൾ അടിച്ച് ബുക്ക് ചെയ്തിട്ടുണ്ട് പലരും.
യഥാർഥത്തിൽ നവംബർ 15ന് മുമ്പ് ഇങ്ങനെ ചെയ്യാൻ അനുമതിയില്ല. അനധികൃത തമ്പ് നിർമാണത്തിലേർപ്പെടുന്നവർക്ക് പിഴ ഏർപ്പെടുത്തുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തമ്പ് മേഖലകളിൽ പരിശോധനക്കായി മുനിസിപ്പൽ- പരിസ്ഥിതി വകുപ്പുകൾക്ക് കീഴിലെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

