ഖുർആൻ സ്റ്റഡി സെൻറർ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
text_fieldsസമീറ അബ്ദുൽ അസീസ്, ഫാത്തിയ ഫിർദൗസ്, സൗമ്യ സബീർ
കുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡി സെൻററിന് കീഴിൽ ഖുർആനിലെ മൂന്നാം അധ്യായമായ ആലു ഇംറാൻ 52 മുതൽ 101 വരെ സൂക്തങ്ങളെ അടിസ്ഥാനമാക്കി നടന്ന ഖുർആൻ പഠന പദ്ധതിയുടെ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. ഐവ അബൂഹലീഫ യൂനിറ്റ് അംഗം സമീറ അബ്ദുൽ അസീസ് ഒന്നാം സ്ഥാനവും ഐവ അബ്ബാസിയ ബിൽക്കീസ് യൂനിറ്റ് അംഗം എം.എസ്. ഫാത്തിമ ഫിർദൗസ് രണ്ടാം സ്ഥാനവും മംഗഫ് യൂനിറ്റ് സ്റ്റഡി സെൻറർ അംഗം സൗമ്യ സബീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആലു ഇംറാൻ അധ്യായത്തിെൻറ രണ്ടാം ഭാഗ പരീക്ഷയാണ് ഇപ്പോൾ ഓൺലൈനായി നടത്തിയത്.
നോക്കി എഴുതാവുന്ന 30 മാർക്കിനുള്ള ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പരീക്ഷയിൽ 153 പുരുഷന്മാരും 130 സ്ത്രീകളും പങ്കെടുത്തു. അബുൽ അഅ്ല മൗദൂദിയുടെ ഖുർആൻ വിശദീകരണ ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലും ഓഫ്ലൈനിലുമായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടക്കുന്ന 15 ഖുർആൻ പഠന കേന്ദ്രങ്ങളിലെ പഠിതാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്.
ആലു ഇംറാൻ അധ്യായത്തെ ആധാരമാക്കിയുള്ള മൂന്നാംഘട്ട കോഴ്സ് ഉടൻ ആരംഭിക്കുമെന്ന് ഖുർആൻ സ്റ്റഡി സെൻറർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55553796 (ഫർവാനിയ), 66430579 (സാൽമിയ), 67743975 (റിഗ്ഗഇ), 65051113 (അബൂഹലീഫ), 50424211 (അബ്ബാസിയ), 99345675 (ഫഹാഹീൽ), 67605930 (കുവൈത്ത് സിറ്റി) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.